Enable audio notifications
Khatmul Quran Logo

ങ്ങള് കയ്ച്ചില്ലേ..!!ഇല്ലങ്കി ഇതിൽന്ന് കയ്ക്കാം…🥹

July 27, 2026

ങ്ങള് കയ്ച്ചില്ലേ..!!ഇല്ലങ്കി ഇതിൽന്ന് കയ്ക്കാം…🥹

A memory of Prof. K. Alikkutty Musliyar

Written By
Muhammad Anas faizy Nizamy
Swipe up or tap link to read
quran.digibayt.com

പ്രിയ ശൈഖുന: നിഷ്കളങ്കതയുടെ ആൾ രൂപം

ഞങ്ങൾ ഫൈസിമാരുടെ പിതാവും കാരണവരും, ജാമിഅയുടെ അന്താരാഷ്ട്ര അംബാസിഡറുമായിരുന്നു ശൈഖുന ശൈഖുൽ ജാമിഅ ആലിക്കുട്ടി ഉസ്താദ്(ന:മ)

ജാമിഅ ജീവിതത്തിലെ അത്യാഗ്രഹമെന്നോണം ഉസ്താദിന് കുറച്ചൊക്കെ സേവനം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്…ബുഖാരി സബ്ക് കഴിഞ്ഞ് വന്ന് ഉസ്താദിനെ കാറിൽ നിന്ന് റൂമിലേക്ക് കൈ പിടിച്ച് കയറ്റാനും,ഭക്ഷണം കൊണ്ടുവരാനും,ഡ്രസ്സ് മാറ്റി കൊടുക്കാനും ,ചെരിപ്പ് ധരിപ്പിക്കാനുമൊക്കെ ഒരുപാട് അവസരം കിട്ടി…ഉസ്താദിന്റെ ഭക്ഷണം കഴിയുന്നത് വരെ ഞങ്ങൾ കുറച്ചുപേർ റൂമിൽ ഉണ്ടാവും…പലപ്പോഴും ഉസ്താദ് ചോയ്ക്കും *ങ്ങള് കൈച്ചില്ലേ..!!* *ന്നാ ഇതിൽന്ന് കയ്ക്കാ..* 

തന്റെ വിദ്യാർത്ഥികൾ ജീവനായിരുന്നു ഉസ്താദിന്..*”ഞമ്മളെ മൊയില്യന്മാരുട്ട്യോള് ഒക്കെ കയ്ചില്ലേ.”* റൂമിൽ ഭക്ഷണം കൊണ്ടുവന്നാലുള്ള ചോദ്യമാണ്…

ഇങ്ങനെ കരുതലിന്റെ ചോദ്യങ്ങൾ ഏറെയാണ്…

യാ അല്ലാഹ്…🥺ആ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഓർമകളാണ് ജാമിഅ ജീവിതം മധുരമുള്ളതാക്കുന്നത്…പലപ്പോഴും പലതും പറഞ്ഞു ദുആ ചെയ്യിപ്പിച്ചിട്ടുണ്ട്….ശൈഖുനയുടെ ശിഷ്യത്വം ലഭിക്കുക എന്നതായിരുന്നു ജാമിഅ പഠനം തിരഞ്ഞെടുക്കാനുള്ള പ്രധാനപ്പെട്ട ഒരു കാരണം.ശൈഖുനയുടെ ആഫിയതോടെയുള്ളു അവസാന രണ്ട് വർഷം ഞങ്ങളുടേതായിരുന്നു.ആ രണ്ട് വർഷവും ശൈഖുനയുടെ ബുഖാരി സബ്കിൽ പങ്കെടുക്കാൻ കഴിഞ്ഞു…അൽഹംദുലില്ലാഹ്….🤲🏻🥺

ഹയ്യുൽ ഖയ്യൂമായ റബ്ബേ…ശൈഖുനായുടെ പരലോകം സന്തോഷത്തിലാക്ക് നാഥാ….

ചെയ്ത ദീനിസേവനങ്ങളൊക്കെ സ്വീകരിക്കണേ റബ്ബേ….ജന്നാത്തിൽ ഒരുമിപ്പിക്ക് നാഥാ….🥺ആമീൻ

نوّر مرقده وقدّس سره


MA

Written By

Muhammad Anas faizy Nizamy

Kakkidipuram

ഈ കുറിപ്പ് തയ്യാറാക്കിയത് Kakkidipuram-ൽ നിന്നുള്ള Muhammad Anas faizy Nizamy ആണ്. മർഹൂം പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുമായുള്ള അനുഭവങ്ങളും ഓർമ്മകളും അവർ ഈ കുറിപ്പിലൂടെ പങ്കുവെക്കുന്നു.