ഗുരു മുഖം യാത്രയാവുമ്പോൾ , ചേർത്ത് പിടിച്ചവർക്ക് പ്രതീക്ഷയുടെ നാളമാവട്ടേ...
ഗുരു മുഖം യാത്രയാവുമ്പോൾ , ചേർത്ത് പിടിച്ചവർക്ക് പ്രതീക്ഷയുടെ നാളമാവട്ടേ...
A memory of Prof. K. Alikkutty Musliyar
ജീവിത നൗകയിൽ ശൈഖുനായുടെ സാമിപ്യത്തിലപ്പുറം മറ്റൊരു വലിയ മനീഷി യെ വേറെ കിട്ടിയിട്ടില്ല റബ്ബേ 🤲🏼🤲🏼
കുറിക്കുമ്പോൾ ഈറനണിഞ്ഞ കണ്ണുകളിൽ പലകുറി നോക്കിയിരുന്നിട്ടുണ്ട്... മനസ്സിൻ്റെ നൈർമല്യം ആവോളം ആസ്വദിച്ചിട്ടുണ്ട്...
മാനേ... എന്ന വിളിയിൽ അതിരറ്റ സ്നേഹത്തിൻ്റെ തലോടൽ ഉണ്ടായിട്ടുണ്ട്...
കഴിച്ച കാരറ്റ് ൻ്റെ ബാക്കി കിട്ടാൻ... വേണ്ടി റൂമിൻ്റെ അവിടെ ചെന്ന് നിന്നിട്ടുണ്ട്...
കഴിച്ച ഭക്ഷണവും പ്ളൈറ്റും...കിട്ടാൻ തിരക്ക് കൂട്ടിയിട്ടുണ്ട്...
അന്തർദേശീയ ആഗോള തലത്തിലെ ശൈഖുനായുടെ ഇടപെടൽ വല്ല താളുകളിൽ കണ്ടതിനെ കുറിച്ച് പറഞ് കൊടുത്തു ഉസ്താദ് തന്നെ നൈർമല്യത്തോടെ ബാക്കി കഥ പറയുന്നത് കേട്ടിരിന്നിട്ടുണ്ട്...
ഗുരു മുഖത്ത് നിന്ന് ലഭിച്ച ഓർമ്മകൾ ഇന്നും തളം കെട്ടി നിൽക്കുന്നു...
നാഥാ..🤲🏼🤲🏼 ഞങ്ങളുടെ ആശാ കേന്ദ്രം , നേതാവ് നഷ്ടപ്പെട്ടു..
നല്ലൊരു ദിവസം നാഥൻ്റെ സന്നിധിയിലേക്ക് യാത്ര തിരിച്ചു ... സ്വർഗത്തിൻ്റെ വാതായനങ്ങൾ തുറക്കെപ്പടുമ്പോൾ... തൻ്റെ കാല് പാദം കൊണ്ട് ശൈഖുനാ പ്രവേശിക്കുമ്പോൾ.. കയ്യും കാലും പിടിച്ചു ഖിദ്മത്ത് ചെയ്യാൻ ഭാഗ്യം ലഭിച്ച ശിഷ്യ ഗണങ്ങൾ ക്ക് പ്രതീക്ഷയുടെ.. നാമ്പുകളായി അവശേഷിക്കട്ടേ...സ്വർഗീയ ആരാമത്തിൽ ശൈഖുനായോടപ്പം ഒരുമിക്കട്ടേ...
يا ايتها النفس المطمئنة ارجعي الى ربك راضية مرضية 🤲🏼🤲🏼
Muhammed Safwan Safu
Written By
muhammed safwan faizy
Vilayur
ഈ കുറിപ്പ് തയ്യാറാക്കിയത് Vilayur-ൽ നിന്നുള്ള muhammed safwan faizy ആണ്. മർഹൂം പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുമായുള്ള അനുഭവങ്ങളും ഓർമ്മകളും അവർ ഈ കുറിപ്പിലൂടെ പങ്കുവെക്കുന്നു.

