വിജ്ഞാനവും വിനയവും ഒത്തിണങ്ങിയ പണ്ഡിതൻ
വിജ്ഞാനവും വിനയവും ഒത്തിണങ്ങിയ പണ്ഡിതൻ
A memory of Prof. K. Alikkutty Musliyar
പ്രൊഫസർ . കെ. ആലിക്കുട്ടി മുസ്ലിയാർ വിദേശങ്ങളിലും സുപ്രധാന സമിതികളും നിർണായക സാന്നിധ്യമറിയിച്ച പണ്ഡിതനായിരുന്നു. ഇന്ത്യക്കകത്തും പുറത്തും ഒട്ടേറേ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ മുസ്‌ലിങ്ങളെ പ്രതിനിധീകരിച്ച് ഒട്ടേറേ രാജ്യങ്ങളിലെ അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുത്ത ആലിക്കുട്ടി മുസ്‌ലിയാർ നിലവിൽ മുസ്‌ലിം വേൾഡ് ലീഗിലെ ഇസ്‌ലാമിക് ഫിഖ്ഹ് കൗൺസിൽ അംഗമാണ്.
1978-ൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിൽ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയുടെ (ഇഫ്ളു) സിലബസ് രൂപവത്കരണ കമ്മിറ്റിയിലും അംഗമായി. 2011-ൽ ലിബിയയിൽ പ്രസിഡന്റ് മുഅമ്മർ ഗദ്ദാഫിയുടെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര സൂഫി സമ്മേളനത്തിലും 2012-ൽ മൊറോക്കോയിൽ നടന്ന സൂഫി സമ്മേളനത്തിലും സെനഗലിലെ സമ്മേളനങ്ങളിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
2004 മുതൽ സംസ്ഥാന മുസ്‌ലിം ഓർഫനേജ് കോഡിനേഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് കൂടിയാണ്. ഓൾ ഇന്ത്യ പേഴ്സണൽ ലോ ബോർഡ്, മുസ്‌ലിം വേൾഡ് ലീഗ് ഫിഖ്ഹ് കൗൺസിൽ എന്നീ സമിതികളിൽ പ്രത്യേക ക്ഷണിതാവാണ്.
പ്രിൻസിപ്പലായും പ്രവർത്തിച്ച അദ്ദേഹം നിരവധി പണ്ഡിതരെ വളർത്തിയെടുത്തു.
വിയോഗംവരെ ഉമ്മുൽ മദാരിസിന്റെ രക്ഷകർത്തൃസ്ഥാനമുണ്ടായിരുന്നു അദ്ദേഹത്തിന്. അവസാനം നടന്ന വാർഷിക, സനദ്ദാന സമ്മേളനത്തിലും സജീവമായി പങ്കെടുത്തു.
പാണക്കാട് കുടുംബവുമായി ആഴത്തിലുള്ള ബന്ധം പി.എം.എസ്.എ. പൂക്കോയ തങ്ങളുടെ കാലംമുതൽക്ക് തുടങ്ങിയതായിരുന്നു. പിന്നീട് എല്ലാവരുമായും ആ ബന്ധം ഊഷ്മളമായി തുടർന്നു. പാണക്കാട്ടെ വീട് അദ്ദേഹത്തിന് സ്വന്തം വീടുപോലെ പ്രിയപ്പെട്ടതായിരുന്നു. ഇടയ്ക്കിടെ വരും, ദീർഘനേരമിരിക്കും. പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന പൂർവികരുടെ കബറിടം സന്ദർശിക്കും.
അടുത്തിടപഴകിയപ്പോഴെല്ലാം പുഞ്ചിരിയും സംയമനവും നിറഞ്ഞസ്നേഹവുമല്ലാതെ മറ്റൊന്നും ആ മുഖത്ത് നിഴലിച്ചുകണ്ടിട്ടില്ല. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ചേർത്തുനിർത്തുന്ന പ്രകൃതം. അറിവുകൊണ്ടും അലിവുകൊണ്ടും മനുഷ്യരെ ചേർത്തുനിർത്തിയ മഹാവ്യക്തിത്വം.
Written By
Salim Abdul Rahman
Pushpagiri, Taliparamba, Kannur
ഈ കുറിപ്പ് തയ്യാറാക്കിയത് Pushpagiri, Taliparamba, Kannur-ൽ നിന്നുള്ള Salim Abdul Rahman ആണ്. മർഹൂം പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുമായുള്ള അനുഭവങ്ങളും ഓർമ്മകളും അവർ ഈ കുറിപ്പിലൂടെ പങ്കുവെക്കുന്നു.
