ജാമിഅയിലെ ആദരണീയനായ മാർഗ്ഗദർശി
ജാമിഅയിലെ ആദരണീയനായ മാർഗ്ഗദർശി
A memory of Prof. K. Alikkutty Musliyar
അഭിവന്ദ്യ ഗുരു പ്രഫ. കെ. ആലിക്കുട്ടി മുസ്ല്യാർ അല്ലാഹുവിൻ്റെ റഹ്‌മത്തിലേക്ക് യാത്രയായി.
1987ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ ഫൈസി ബിരുദ പഠനത്തിനായി ചേർന്നപ്പോൾ ഉസ്താദുമാരിൽ ഏറെ ആകർഷിച്ച വ്യക്തിത്വമായിരുന്നു ശൈഖുൽ ജാമിഅ ശൈഖുനാ കെ. ആലിക്കുട്ടി മുസ്ല്യാർ തിരൂർക്കാട്.
നീണ്ട 9 വർഷം അധ്യാപനത്തിൽ കഴിവുറ്റ വ്യക്തിത്വമായിരുന്ന വി.എം. മൊയ്തീൻകുട്ടി മുസ്ല്യാർ പുറക്കാട് എന്ന ഉസ്താദിൻ്റെ കീഴിൽ പയ്യോളിക്കടുത്ത മണിയൂർ ദർസിൽ അറബി ഗ്രാമർ ഉൾപ്പെടെ കിതാബുകൾ ഓതിക്കഴിഞ്ഞ് ചേർന്നതായിരുന്നു ജാമിഅയിൽ.
ആധുനിക അറബി ഭാഷ അറിയുന്നവർ അപൂർവ്വമായിരുന്ന അക്കാലത്ത് കിതാബുകൾക്ക് പുറമെ ഒഴിവു സമയങ്ങളിൽ മോഡേൺ അറബി ക്ലാസ്സെടുക്കാൻ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് ഉസ്‌താദിനെ കൂട്ടി കൊണ്ടുവരുന്നത് ഇപ്പോഴും ഓർമ്മയിലുണ്ട്. അറബി പത്രവുമായി വന്ന് ആധുനിക അറബി ഭാഷക്കൊപ്പം കയ്യെഴുത്തും പഠിപ്പിക്കുമായിരുന്നു. വളരെ സ്നേഹ സമ്പന്നമായ ഇടപെടലായിരുന്നു ഉസ്താദിൻ്റേത്. അന്ന് ഇംഗ്ലീഷ് പത്രം ഉസ്താദ് വായിക്കുന്നത് കണ്ട് പലരും അൽഭുതപ്പെട്ടിരുന്നു.
1989ൽ ജോലിയിൽ പ്രവേശിച്ച സ്ഥലത്ത് 20ലധികം അധ്യാപകരുണ്ടായിട്ടും ഗൾഫിൽ നിന്ന് വന്ന അറബിയുടെ ലറ്റർ വായിക്കാൻ എനിക്കു മാത്രം കഴിഞ്ഞത് ഉസ്താദിൽ നിന്നു പകർന്ന് കിട്ടിയ അറിവ് കാരണമായിരുന്നു. വലിയ കാശ് കൊടുത്ത് പഠിക്കേണ്ട മോഡേൺ അറബിയാണ് താല്പര്യമെടുത്ത് ഫ്രീയായി ഒഴിവ് സമയമായ അസറിന് ശേഷം ഉസ്താദ് പഠിപ്പിച്ചു തന്നത്.
അനേകായിരം ശിഷ്യൻമാരുടെ ഗുരുവും സമസ്‌തയുടെ കാര്യദർശിയുമായ മഹാനവർകളുടെ പരലോക ദറജ അല്ലാഹു ഉയർത്തുമാറാവട്ടെ, ആമീൻ
Written By
Salim Abdul Rahman
Pushpagiri, Taliparamba,Kannur
ഈ കുറിപ്പ് തയ്യാറാക്കിയത് Pushpagiri, Taliparamba,Kannur-ൽ നിന്നുള്ള Salim Abdul Rahman ആണ്. മർഹൂം പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുമായുള്ള അനുഭവങ്ങളും ഓർമ്മകളും അവർ ഈ കുറിപ്പിലൂടെ പങ്കുവെക്കുന്നു.
