കിനാവിൽ മനോഹരമായ കീരീടം അണഞ്ഞു ശൈഖുന
കിനാവിൽ മനോഹരമായ കീരീടം അണഞ്ഞു ശൈഖുന
A memory of Prof. K. Alikkutty Musliyar
*കിനാവിൽ മനോഹരമായൊരു കിരീടമണിഞ്ഞ് ശൈഖുന*
ബഹു സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മഹാന്മാരായ നേതാക്കൾ സമസ്‌തയുടെ തണലിൽ വളർന്നു വലുതായ സി ഐ സി ക്കെതിരെ ചില തീരുമാനങ്ങൾ എടുത്ത് കൊണ്ടിരിക്കുന്ന സമയം: അവരുടെ കലോത്സവവും സനദ് ദാനവും കോഴിക്കോട് വെച്ച് നടത്തുവാൻ തീരുമാനിച്ചു. സമസ്തയെ ധിക്കരിച്ച ഇവരുടെ പരിപാടിയിൽ സമസ്ത നേതൃനിരയിൽ ഉള്ളവർ പങ്കെടുക്കരുത് എന്ന തീരുമാനവും വന്നു. ശൈഖുൽ ജാമിഅഃ അടക്കം എടുത്ത ഈ തീരുമാനത്തെ അംഗീകരിക്കേണ്ടവരിൽ ചിലർ തീരുമാനത്തെ അവഗണിച്ച് സമസ്ത അകറ്റി നിർത്തിയ ഇവരുടെ പരിപാടിയിൽ പങ്കെടുത്തു. സമസ്തയെ സ്നേഹിക്കുന്ന അനേകായിരം സുന്നി പ്രവർത്തകർക്ക് നിരാശയും പ്രയാസവും നിറഞ്ഞ രാത്രി... വളരെ വിഷമത്തോട് കൂടിയാണ് അന്ന് കിടന്നത്...
ആ നിദ്രയിൽ മനസ്സിന് കുളിർമയേകുന്ന ഒരു സുന്ദര സ്വപ്നം. അഭിവന്ദ്യ ഗുരുവര്യർ, സമസ്‌തയുടെ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅഃയെ സ്വപ്നത്തിൽ ദർശിച്ചു. വലിയൊരു സിംഹാസനത്തിൽ പ്രൗഢമായ കീരീടം അണഞ്ഞു നിൽക്കുന്ന ശൈഖുനാ... സുന്ദര വദനവുമായി പുഞ്ചിരി തൂകി നിൽക്കുന്ന ശൈഖുനാ... പെട്ടെന്ന് ഉറക്കിൽ നിന്നും ഉണർന്നു. എന്തൊന്നില്ലാത്ത ആശ്വാസം. സമസ്തയുടെ നിലപാട് രാജകീയ പ്രൗഢസമാനമാണെന്നും ആ തീരുമാനങ്ങൾക്ക് പിന്നിൽ അടിയുറച്ച് നിൽക്കുകയാണ് വേണ്ടതെന്നും ഉണർത്തിയ സുന്ദരമായ സ്വപ്നം...
അല്ലാഹു ആ മഹാനുഭാവൻ്റെ സ്വർഗീയ ദറജകൾ ഉയർത്തട്ടെ... അവരോടൊപ്പം സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂടി അനുഗ്രഹിക്കട്ടെ ആമീൻ
Written By
SHAMEER FAIZY KOORIYAD
Mannilpilakkal
ഈ കുറിപ്പ് തയ്യാറാക്കിയത് Mannilpilakkal-ൽ നിന്നുള്ള SHAMEER FAIZY KOORIYAD ആണ്. മർഹൂം പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുമായുള്ള അനുഭവങ്ങളും ഓർമ്മകളും അവർ ഈ കുറിപ്പിലൂടെ പങ്കുവെക്കുന്നു.
