പിന്നോട്ട് നോക്കിയപ്പോൾ അത്ഭുതപ്പെട്ടു
പിന്നോട്ട് നോക്കിയപ്പോൾ അത്ഭുതപ്പെട്ടു
A memory of Prof. K. Alikkutty Musliyar
ദർസ് പഠിക്കുന്ന കാലം ഒരു നിസ്കാര പള്ളിയിൽ ഇമാമായി നിൽക്കാറുണ്ടായിരുന്നു ഒരു ദിവസം മഗ്‌രിബിൻ്റെ മുന്നിൽ പള്ളിയിൽ തയ്യാറായി നിൽക്കുമ്പോഴാണ് പള്ളിയുടെ അവസാനത്തെ സ്വഫിൽ ഒരാൾ മാലയും പിടിച്ച് ഉലാത്തുന്നു
ശ്രദ്ധയോടെ നോക്കിയപ്പോഴാണ് മനസ്സിലായത് സമസ്തയുടെ ജനറൽ സെക്രട്ടറിയായ ശൈഖുനാ ഉസ്താദ് ആണെന്ന്
ആളുകളുടെ ആരവമില്ലാതെ ഒരു ഖാദിം പോലും ഇല്ലാതെ ഉസ്താദ് ഒറ്റയ്ക്ക്. അതും പ്രായമായ സമയത്ത് എന്നെ കണ്ട പാടെ കുശലാന്വേഷണങ്ങൾ നടത്തി എവിടെ പഠിക്കുന്നു നാടെവിടെയാണ് അങ്ങനെ നീണ്ടു വളരെ അത്ഭുതത്തോടെയും സന്തോഷത്തോടെയും ഞാൻ അത് ആസ്വദിച്ചു.
പിന്നീട് ഒരിക്കൽ ഒരു വെള്ളിയാഴ്ച ജുമക്ക് മുന്നേ പെരിന്തൽമണ്ണയിൽ നിന്നും മഞ്ചേരി വഴി നാട്ടിലേക്ക് പോകുമ്പോൾ തിരൂർക്കാട് പള്ളിയിൽ നിന്നും മൈക്കിലൂ ശബ്ദം കേട്ട് ഞങ്ങൾ പള്ളിയിൽ കയറി നോക്കുമ്പോൾ സമയം 12 മണി ആയിട്ടില്ല ആ ഭാഗങ്ങളിൽ പല പള്ളികളിലും ജുമുഅക്ക് മുമ്പു ഖുർആൻ പാരായണം ഉണ്ടാകാറുണ്ട് ഞങ്ങൾ അത് കേട്ടപ്പോൾ ബാങ്ക് ആണെന്ന് തോന്നിയതായിരിക്കും
ഏതായാലും കയറി ഇനി ജുമുഅ കഴിഞ്ഞ് പോകാമെന്ന് കരുതി അവിടെ ജുമുഅക്ക് പങ്കെടുത്തു ബാങ്ക് വിളിക്ക് ശേഷം സുന്നത്ത് നിസ്കാരം കഴിഞ്ഞപ്പോൾ ഇസ്തിരിയിൽ മിനുങ്ങാത്ത കന്തുറയും ധരിച്ച് ഖത്തീബ് ആളുകൾക്കിടയിലൂടെ കയറിവന്നു ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് ബഹുമാനപ്പെട്ട സമസ്തയുടെ സെക്രട്ടറി ആലിക്കുട്ടി ഉസ്താദ് ആണെന്ന് മനസ്സിലായത്. തിരൂർക്കാട് ശൈഖുനാന്റെ നാടാണെന്നും തൻറെ പതിനാറാം വയസ്സിൽ അവിടെ ഖുത്തുബ നിർവഹിക്കാൻ ആരംഭിച്ചിട്ടുണ്ട് എന്നും ഇരുപതാം വയസ്സിൽ അവിടുത്തെ കാളിയാണെന്നും അറിയാൻ കഴിഞ്ഞത് പിന്നീടാണ്
അല്ലാഹു അവരുടെ ദറജ ഉയർത്തി കൊടുക്കട്ടെ
സമസ്തയുടെ മഹാരഥന്മാരായ വിനയാന്വിതരായ ഉസ്താദുമാരോട് കൂടെ നാളെ ജന്നാത്തുൽ ഫിർദൗസിൽ നമ്മെയും ഒരുമിപ്പിക്കട്ടെ
Written By
മുഹമ്മദ് നിബ്റാസുദ്ദീൻ ഹൈതമി ചീക്കോട്
edavannapara
ഈ കുറിപ്പ് തയ്യാറാക്കിയത് edavannapara-ൽ നിന്നുള്ള മുഹമ്മദ് നിബ്റാസുദ്ദീൻ ഹൈതമി ചീക്കോട് ആണ്. മർഹൂം പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുമായുള്ള അനുഭവങ്ങളും ഓർമ്മകളും അവർ ഈ കുറിപ്പിലൂടെ പങ്കുവെക്കുന്നു.
