.
.
A memory of Prof. K. Alikkutty Musliyar
അവസാനമായി ആ പവിത്രമായ മുഖം ഒന്നു കാണാൻ, എപ്പോഴും പുഞ്ചിരി തൂകുന്ന ആ പ്രകാശപൂർണ്ണമായ മുഖത്തേക്ക് വിങ്ങുന്ന ഹൃദയത്തോടെ നോക്കിനിൽക്കുമ്പോൾ ശൈഖുനാ കോട്ടുമല ഉസ്താദിന്റെ ഉള്ളിൽ അണപൊട്ടിയൊഴുകിയത് പതിറ്റാണ്ടുകളുടെ ആത്മബന്ധത്തിന്റെ ഓർമ്മകളായിരിക്കണം. 1963-ൽ ഉപരിപഠനത്തിനായി കോട്ടുമല ഉസ്താദ് പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ എത്തുന്നതോടെയാണ് ഈ അപൂർവ്വ സൗഹൃദത്തിന് തുടക്കമാകുന്നത്. തൊട്ടടുത്ത വർഷം, 1964-ൽ ആലിക്കുട്ടി ഉസ്താദും ജാമിഅയിലേക്ക് എത്തിയതോടെ ആ ബന്ധം കൂടുതൽ ദൃഢമായി. തുടർന്ന് 1974-ൽ കോട്ടുമല ഉസ്താദ് താൻ പഠിച്ച ജാമിഅയിൽ തന്നെ മുദരിസായി സേവനമനുഷ്ഠിക്കാൻ തുടങ്ങുകയും, 1979-ൽ ആലിക്കുട്ടി ഉസ്താദും ജാമിഅയിൽ മുദരിസായി ഒപ്പം ചേരുകയും ചെയ്തു.
ഒരേ കലാലയമുറ്റത്ത് ഒന്നിച്ച് വിദ്യ നുകർന്ന്, പിന്നീട് അതേ സ്ഥാപനത്തിൽ ഒന്നിച്ച് അധ്യാപന രംഗത്ത് ദീർഘകാലം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച പരിശുദ്ധമായ ആത്മബന്ധമായിരുന്നു അവരുടേത്. ഇത്രയും നീണ്ട വർഷങ്ങളിലെ ആഴത്തിലുള്ള സൗഹൃദവും സ്നേഹവും, പ്രിയപ്പെട്ട ഉസ്താദിൻ്റെ ജനാസക്ക് മുന്നിൽ അവസാനമായി നിൽക്കുമ്പോൾ കോട്ടുമല ഉസ്താദിന്റെ മുഖത്തെ സങ്കടത്തിലും പ്രയാസത്തിലും നിഴലിച്ചു നിൽക്കുന്നുണ്ട്. വാക്കുകൾക്കതീതമായ ആ വേദന ഇരുവർക്കുമിടയിലെ സൗഹൃദബന്ധത്തെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ്. നാഥൻ ഉസ്താദുമാരുടെ പവിത്രമായ ഈ ബന്ധത്തെയും ദീനി സേവനങ്ങളെയും സ്വീകരിക്കട്ടെ; പരലോകത്തും തിരുനബിയുടെ (സ) തണലിൽ നമ്മളെ എല്ലാവരെയും ഒന്നിച്ച് ചേർക്കട്ടെ... ആമീൻ 🤲
സനാഇ പാണക്കാട്
Written By
Ashif Panakkad
Malappuram
ഈ കുറിപ്പ് തയ്യാറാക്കിയത് Malappuram-ൽ നിന്നുള്ള Ashif Panakkad ആണ്. മർഹൂം പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുമായുള്ള അനുഭവങ്ങളും ഓർമ്മകളും അവർ ഈ കുറിപ്പിലൂടെ പങ്കുവെക്കുന്നു.

