Enable audio notifications
Khatmul Quran Logo

ജാമിഅഃയാണ് ഏറ്റവും നല്ലത് -അതാണ് ജീവിതത്തില്‍ ബറകത്ത് !!

July 25, 2026

ജാമിഅഃയാണ് ഏറ്റവും നല്ലത് -അതാണ് ജീവിതത്തില്‍ ബറകത്ത് !!

A memory of Prof. K. Alikkutty Musliyar

Written By
അബ്ദുറഹ്മാന്‍ ഫൈസി
Swipe up or tap link to read
quran.digibayt.com

2006 ല്‍ ജാമിഅഃയില്‍ എത്തി -സാമ്പത്തികമായി ഏറെ പ്രയാസം . രണ്ടു വര്‍ഷം ഒരു രൂപ വരുമാനം ഇല്ലാതെ എങ്ങിനെ ജാമിഅയില്‍ പൂര്‍ത്തിയാക്കും -ഉപ്പയാണെങ്കില്‍ മദ്രസ അധ്യാപകന്‍ . ഉപ്പാക്ക് ഉണ്ടാവുന്ന വിഷമം മനസ്സിലാക്കി മദ്രസ അധ്യാപനത്തിന് സൗകര്യം കിട്ടുന്ന പൊട്ടച്ചിറ അന്‍വരിയയില്‍ പോകാന്‍ ഒരു താത്പര്യം. 

പക്ഷേ എങ്ങിനെ പോകും -ആദ്യം ഞങ്ങള്‍ രണ്ടുപേര് അന്‍വരിയയില്‍ പഠിക്കുന്ന കൂട്ടുകാരോട് അന്വേഷിച്ചു -അവര്‍ സൗകര്യം ചെയ്യാം എന്ന് പറഞ്ഞു ഇനി വേണ്ടത് ജാമിഅഃയിലെ ഉസ്താദുമാരോട് സമ്മദം വാങ്ങണം കാളമ്പാടി ഉസ്താദിനെ ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാണ് -ഒരു ദിവസം ആലികുട്ടി ഉസ്താദിനെ കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചു -ഉസ്താദിന്‍റെ റൂമില്‍ മെല്ലെ ചെന്നു ''എന്താ കുട്ടികളേ.. ഞാന്‍ ഒരു വഴിക്ക് പോകാന്‍ നില്‍ക്കുകയാാ വേഗം പറയീം .. ഞങ്ങള്‍ പോയ കാര്യം മെല്ലെ പറഞ്ഞു -ഉസ്താദ് അവിടെ വീണ്ടും ഇരുന്നു - എന്നിട്ട് പറഞ്ഞു 'ഇത് ജാമിഅഃയാണ് ഇവിടെ തുടര്‍ന്നോ അതിലാണ് ബറകത്ത് '' ജീവിതമാവുമ്പോ കുറച്ച് ബുദ്ധിമുട്ട് ഒക്കെ വേണ്ടേ... എന്നും പറഞ്ഞ് ഓരോ കഷ്ണം കാരറ്റും തന്ന് പറഞ്ഞയച്ചു ..  അല്ലാഹു ഉസ്താദിന്‍റെ ഖബറിടം സ്വര്‍ഗീയമാക്കട്ടേ 


അഫ

Written By

അബ്ദുറഹ്മാന്‍ ഫൈസി

പാറക്കല്‍മുക്ക് -ചെറുകര

ഈ കുറിപ്പ് തയ്യാറാക്കിയത് പാറക്കല്‍മുക്ക് -ചെറുകര-ൽ നിന്നുള്ള അബ്ദുറഹ്മാന്‍ ഫൈസി ആണ്. മർഹൂം പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുമായുള്ള അനുഭവങ്ങളും ഓർമ്മകളും അവർ ഈ കുറിപ്പിലൂടെ പങ്കുവെക്കുന്നു.