Enable audio notifications
Khatmul Quran Logo

വിനയം കൊണ്ടെഴുതിയ ജീവിതം

July 25, 2026

വിനയം കൊണ്ടെഴുതിയ ജീവിതം

A memory of Prof. K. Alikkutty Musliyar

Written By
Ashraf Malayil
Swipe up or tap link to read
quran.digibayt.com

ലക്ഷദ്വീപിലെ അഗത്തി ദ്വീപിലെ ഒരു വീട്ടിൽ വെച്ചാണ് ഞാൻ ശൈഖുന ആലിക്കുട്ടി ഉസ്താദിനെ അടുത്തറിയുന്നതും ഖിദ്മത്തിന് അവസരം ലഭിക്കുന്നതും.

2020 ലെ മനുഷ്യ ജാലിക പ്രചരണ ഭാഗമായി പരിശീലകനായി എനിക്കും ദ്വീപുകാരുടെ ക്ഷണമുണ്ടായിരുന്നു..

ജാലികക്ക്  നാല് ദിവസം മുമ്പെത്തി ജാലികയുടെ അന്ന് വൈകിട്ട് എടവണ്ണപ്പാറയിൽ നടക്കുന്ന ജാലികയിൽ പങ്കെടുക്കാനായിരുന്നു പ്പാൻ പക്ഷേ ഫ്ലൈറ്റ് ടിക്കറ്റ് കിട്ടീല അവസാനം ദ്വീപിലെ ഖാസിം ഫൈസിയാണ് പറഞ്ഞത് രാവിലെത്തെ ഫ്ലൈറ്റിൽ ആലിക്കുട്ടി ഉസ്താദ് നാട്ടിൽ പോവുന്നുണ്ട്. അവസാന ശ്രമം രാവിലെ ട്രൈ ചെയ്യാം...

നിങ്ങൾ രാവിലെ ഉസ്താദ് താമസിക്കുന്ന വീട്ടിലെത്തണം. 

അങ്ങിനെയാണ് ഞാൻ ഉസ്താദ് താമസിക്കുന്ന വീട്ടിലെത്തിയത്. അവിടെ റഷീദ് ബാഖവി എടപ്പാൾ , ജലിൽ റഹ്മാനി വാണിയന്നൂരും ഉണ്ട്. ഉസ്‌താദിൻ്റെ കൂടെ നാട്ടിലേക്ക് ഇറങ്ങാൻ ഇരിക്കാണ്. 

ഇത് , അഷ്‌റഫ് ..അഷ്‌റഫ് മലയിൽ 

മ്മളെ എസ് കെ എസ് എസ് എഫ് ട്രൻ്റിൻ്റെ ട്രൈയിനിങ് എടുക്കാൻ വന്നതാ..

ബാഖവിയാണ് എന്നെ ഉസ്താദിനോട് പരിചയപ്പെടുത്തിയത്.

ആ മ്മളെ , എസ് കെ എസ് എസ് എഫിൻ്റെ കുട്ട്യാ ...

ആ...ഞാൻ ദൂരെ നിന്ന് മൂളി..

മോൻ ഇവ്ടെ വാ...

ഈ ഗുളിക ഒന്ന് നോക്കിക്കാ...

ബാഖവി കണ്ണോണ്ട് കാട്ടി വേഗം ചെല്ലാൻ ,

ഞാൻ വേഗം ചെന്നു , ആ ചെറിയ കൈയുളള കറുത്ത ബാഗ് എൻ്റെ കൈയിൽ തന്നു. 

ഗുളിക നോക്കി എടുത്തു കൊടുത്തു. വെള്ളവും കൊടുത്തു..

അപ്പോൾ ഒരു കൈയുള്ള ബനിയനും വെള്ള തുണിയും ആണ് ഉസ്താദിൻ്റെ വേഷം..!

കുളി കഴിഞ്ഞ് പോകാൻ മാറ്റാനുള്ള ഒരുക്കത്തിലാണ് ഞാൻ റൂമിലേക്കെത്തിയ സമയം ..

ഉടനെ രണ്ട് സ്വാക്സ് എടുത്തു കൈയിൽ തന്നു. രണ്ട് കാലിലും ഇട്ട് കൊടുത്തു,

എനിക്കാണേൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം!

അതിനിടയിൽ ബാഖവിയോട് എന്തെക്കെയോ സംസാരിക്കുന്നുണ്ട്.

കുപ്പായം ഇട്ട് , കോട്ടും ഇട്ട് ആ പ്രൗഡിയിൽ ഇറങ്ങാൻ നേരം കൈ പിടിച്ച് പുറത്തേക്ക് ഇറങ്ങാൻ നേരം, പടച്ചോൻ വല്യ ട്രെയിനറും പ്രഭാഷകനുമൊക്കെ ആക്കട്ടെയെന്ന് ദുആയിരുന്നു.. 

ഇതിലേറെ ഇനി എന്ത് കിട്ടാൻ , .

ഭാഗ്യണ്ടല്ലോ മലയിലെ എന്ന് റഷീദ് ബാഖവിയും..

എയർപോർട്ടിലേക്കുള്ള 

വാഹനത്തിൽ ഞാനും കയറി..

അഷ്റഫും അങട്ട് ണ്ട് - ബാഖവിയാണ് പറഞ്ഞത്.

പക്ഷേ , ടിക്കറ്റ് റെഡിയായില്ല. മാത്രല്ല അഷ്‌റഫ്ൻ്റെ ആദ്യ വിമാന യാത്രയാ...

ബാഖവി തന്നെയാണ് അതും പറഞ്ഞത്..

അത് റെഡിയായിക്കോളും... കുട്ടി പേടിക്കണ്ട

ഉസ്താദിൻ്റെ മറുപടി..

അഗത്തി എയർപോർട്ടിലെത്തി

എല്ലാവരുടേയും ക്ലിയറൻസ് കഴിഞ്ഞു.

അവസാനം  എനിക്കും അവിടുത്തെ സംഘടന പ്രവർത്തകൻ വഴി ടിക്കറ്റ് കിട്ടി..

അൽഹംദുലില്ലാഹ്. . . . .

എൻ്റെ ആദ്യ വിമാന യാത്ര ശൈഖ്യൽ ജാമിഅ ക്കൊപ്പം.. അതിനേക്കാൾ സന്തോഷം.. കൊച്ചിയിലിറങ്ങിയിട്ട് മനുഷ്യ ജാലിക നടക്കുന്ന എടവണ്ണപ്പാറ വരെ ഉസ്താദ് എന്നോട് ആ വണ്ടിയിൽ പോരാൻ പറഞ്ഞു എന്നതായിരുന്നു ..അത്രയും സമയം കൂടി ഉസ്താദിനൊപ്പമുള്ള യാത്ര..

കൊച്ചിയിലിറങ്ങിയ ഉടനെ ഉസ്മാനും ശംസാദ് സലിം കരിങ്കല്ലത്താണിയും എത്തി വാഹനത്തിൽ കയറി ..

നാല് മണിക്ക് പോഗ്രാമിന് എത്താൻ ഓരോ വഴിയും ഉസ്താദ് പറഞ്ഞ് കൊടുക്കുന്നത് , ടൈം മേനേജ് ചെയ്യുന്നത്, സംഘടകരുടെ ഫോൺ കോൾ ഡീല് ചെയ്യുന്നത്, സമയം വൈകിട്ടും വെള്ളിയാഴ്ച ജുമുഅക്ക് കയറിയ പള്ളിയിൽ ആളുകളെ ഹാൻഡിൽ ചെയ്തത്, യാത്രക്കിടയിൽ തൊട്ടടുത്ത  മഹാൻമാരുടെ മഖ്ബറ എത്തും മുമ്പ തുടങ്ങുന്ന ഫാതിഹയും ഖുർആൻ സൂക്തങ്ങൾ ഹദ് യ ചെയ്ത് പ്രാർത്ഥിക്കുന്നത്.. ദിക്റുകൾ ഉരുവിടുന്നത്..

മഹാൻമാരുടെ ചരിത്രം പറയുന്നത്

എല്ലാം കാറിൻ്റെ പിന്നിലിരുന്ന് സസൂക്ഷമം ഞാൻ ശ്രദ്ധിച്ചു കൊണ്ടേയിരുന്നു.

അവസാനം എടവണ്ണപ്പാറയിലെത്താൻ 20 മിനുട്ട് മുമ്പെ പറഞ്ഞു.

കുട്ട്യേ..

അവിടെ എത്തിയാൽ ആളുകൾ തിരക്ക് കൂട്ടും

യാത്ര പറയാൻ പറ്റിലാന്ന് വരും.. ന്ന് പറഞ്ഞ് എന്നോട് മുൻ കൂട്ടി യാത്ര പറഞ്ഞ് വെച്ചത്..

മനസിൽ വല്ലാത്ത അഭിമാനം 

തോന്നി..

സമസ്തയുടെ ജനറൽ സെക്രട്ടറി എന്ന അത്യുന്നത സ്ഥാനത്തിരിക്കുമ്പോഴും 

കാണിക്കുന്ന വിനയം കണ്ട് ..

ശൈഖുനയുടെ ദറജ ഉയർത്തട്ടെ - ആമീൻ

-

അഷ്‌റഫ് മലയിൽ


AM

Written By

Ashraf Malayil

Chelembra

ഈ കുറിപ്പ് തയ്യാറാക്കിയത് Chelembra-ൽ നിന്നുള്ള Ashraf Malayil ആണ്. മർഹൂം പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുമായുള്ള അനുഭവങ്ങളും ഓർമ്മകളും അവർ ഈ കുറിപ്പിലൂടെ പങ്കുവെക്കുന്നു.