ഉസ്മാനെ എന്ന വിളി ഇനിയില്ല
ഉസ്മാനെ എന്ന വിളി ഇനിയില്ല
A memory of Prof. K. Alikkutty Musliyar
വഫാത്തിലും വിസ്മയിപ്പിച്ച് ശൈഖുനാ......
ഉസ്മാനെ എന്ന വിളി ഇനിയില്ല. തന്റെ മുൻഗാമികൾ കാണിച്ച വഴിയിൽ ശൈഖുനയും യാത്രയായി.
വിനയം മുഖമുദ്രയാക്കിയ ജീവിതം. എന്റെ വീട്ടിൽ ശൈഖുന വന്ന ദിവസം. ഒരു പിതാവിന്റെ വാൽസല്യത്തോടെ
എന്റെ കുട്ടികളോടൊപ്പം ചിലവഴിച്ച നിമിശങ്ങൾ എല്ലാം ഓർമകൾ.....
ശൈഖുനയുടെ വിയോഗ വാർത്തയറിഞ്ഞ് 4 മണിയോടെ അൻവാറിലെത്തി. പിന്നീട് തന്റെ പടയണിയുടെ ഒരു ഒഴുക്കായിരുന്നു. ഇപ്പോഴും അത് പൂർണ്ണമായും നിലച്ചിട്ടില്ല. തന്റെ വിയോഗത്തിലും വിസ്മയങ്ങൾ തീർത്ത് ശൈഖുനാ യാത്രയായി. ചില വിടവാങ്ങലുകൾ സങ്കടത്തിനപുറം മനസ്സിന് കുളിർമ യേകും. വെള്ളിയാഴ്ച്ച രാവിന് 7.30 മുതൽ വെള്ളി രാവിലെ 9.40 വരെ ചില നിമിശങ്ങളൊഴിച്ചാൽ ജനാസയുടെ അടുത്ത് തന്നെ ഞാൻ ഉണ്ടായിരുന്നു. ഉസ്താദിനെ ഒരു കുട്ടിയെ പരിപാലിക്കുന്നത് പോലെ പരിപാലിച്ച സുഹൃത്ത് ഉസ്മാൻ അവസാന നിമിശവും കാവലാളായി അരികിലുണ്ടായിരുന്നു.സ്വന്തം കൂടെപ്പിറപ്പുകൾ വിടപറയുമ്പോൾ ഇല്ലാത്ത വേദന ഉസ്മാന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാം....
ഒറ്റപ്പെട്ട് പോയവന്റെ സങ്കടങ്ങൾ ആകണ്ണുകളിൽ കാണാം.....
തന്റെ മുൻഗാമികളായ ശംസുൽ ഉലമയെ പോലെ,സൈനുൽ ഉലമയെ പോലെയുള്ള ശൈഖുനയുടെ അന്ത്യ യാത്ര സങ്കടങ്ങൾക്കിടയിലും സുഹൃത്ത് പങ്ക് വെച്ചു.
വ്യാഴായ്ച്ച വൈകുന്നേരം 3 മണിയോട് അടുത്ത സമയം അവസാനമായി ആവിളി വന്നു ഉസ്മാനേ......
എനിക്ക് പഴം വേണം,വെള്ളം വേണം
രണ്ടും നൽകി.ശൈഖുന കഴിച്ചു. പിന്നീട് കൈ കാലുകൾ തളരുന്ന പോലെ തോന്നി....
ഉടൻ തന്നെ ഉസ്മാൻ കലിമ ചൊല്ലിക്കൊടുത്തു.അപ്പോൾ നമ്മുടെ ശൈഖുന ഉറക്കെ അക്ഷര സ്ഫുടതയോടെ നാല് പ്രാവശ്യത്തിലധികം ''ലാ ഇലാഹ ഇല്ലല്ലാഹ്'' എന്ന് ചൊല്ലി....
അതോടെ എല്ലാം അവസാനിച്ചു .
വിനയത്തിന്റെ ആൾരൂപം, ആഗോള തലത്തിൽ ഇസ്ലാലിന്റെ മുഖം കാല യവനികക്കുള്ളിൽ മറഞ്ഞു...
ശൈഖുനയുടെ പാതയിൽ അടി പതറാതെ നിലപാടിൽ മായം ചേർക്കാതെ നമ്മുക്ക് പ്രാർത്ഥനയോടെ മുന്നേറാം.....
പ്രാർത്ഥനയോടെ
കബീർ അൻവരി നാട്ടുകൽ
Written By
കബീർ അൻവരി
നാട്ടുകൽ
ഈ കുറിപ്പ് തയ്യാറാക്കിയത് നാട്ടുകൽ-ൽ നിന്നുള്ള കബീർ അൻവരി ആണ്. മർഹൂം പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുമായുള്ള അനുഭവങ്ങളും ഓർമ്മകളും അവർ ഈ കുറിപ്പിലൂടെ പങ്കുവെക്കുന്നു.

